ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ അടുത്തവർഷം ആദ്യം: കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (17:43 IST)
ഇന്ത്യയുടെ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ 2021 ആദ്യമാസങ്ങളിൽ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ വികസിപ്പിക്കാനുള്ള ഗവേഷണം ത്വരിതഗതിയിൽ നടന്നുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ വ്യക്തമാക്കി.
 
രാജ്യത്ത് നിലവില്‍ മൂന്ന് വ്യത്യസ്ത ഗവേഷണങ്ങള്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഘട്ടത്തിലാണ്. 2021ന്റെ ആദ്യപാദത്തോടെ വാക്‌സിൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹർഷ്‌വർധൻ പറഞ്ഞു. നിലവിൽ രാജ്യത്ത് എൺപതിനായിരത്തിന് മുകളിൽ കൊവിഡ് രോഗികളാണുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍