ഒറ്റ ദിവസം 97,894 പേർക്ക് രോഗം, രാജ്യത്ത് രോഗവിമുക്‍തര്‍ 40 ലക്ഷം കടന്നു

Webdunia
വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (10:18 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 97,894 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്തകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 51 ലക്ഷം കടന്നു. 51,18,254 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.
 
ഇന്നലെ മാത്രം 1,132 പേർ മരണപ്പെട്ടു, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 83,198 ആയി ഉയർന്നു. 40,25,080 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് ആശ്വാസകരമാണ്. 10,09,976 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,36,613 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ആറു കോടി കടന്നു. 6,05,65,728 സാംപിളുകളാണ് ഇന്ത്യയിൽ ഇതുവരെ ടെസ്റ്റ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article