ഒറ്റദിവസം 55,079 പേർക്ക് രോഗബാധ, 779 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 16 ലക്ഷം കടന്നു

Webdunia
വെള്ളി, 31 ജൂലൈ 2020 (09:49 IST)
ഡൽഹി: രാജ്യത്ത് ഒറ്റ ദിവസം 55,000 ലധികം രോഗബധിതർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,079 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യാത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 16,38,871 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 
 
ഇന്നലെ മാത്രം 779 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് മരണസംഖ്യ 35,000 കടന്നു. 35,747 പേർക്കാണ് കൊവിഡ് ബാധയെ തുടർന്ന് ഇന്ത്യയിൽ ജീവൻ നഷ്ടമായത്. 5,45,318 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,57,806 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ ദിവസം 11,147 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,11,798. ആയി. 14,726 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്

അനുബന്ധ വാര്‍ത്തകള്‍

Next Article