ലോകത്ത് കൊവിഡ് ബാധിതർ 1.70 കോടി കടന്നു, മരണം 6,75,760
ലോകത്ത് കൊവിഡ് വ്യാപനം ശമനമമില്ലാതെ തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി 70 ലക്ഷം കടന്നു. 1,72,197,67 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരക്കരിച്ചത്. 6,75,760 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 1,09,25,063 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 ലധികം ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,55,284 ആയി. 46,34,577 പേര്‍ക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ ഇന്നലെ മാത്രം 1100 ലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 91,377 ആയി ഉയര്‍ന്നു. 26,13,789 പേര്‍ക്കാണ് ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആകെ രോഗികള്‍ 16 ലക്ഷം പിന്നിട്ടു. 35,000 ലധികം പേരാണ് ഇന്ത്യയിൽ മരണപ്പെട്ടത്.