വെറും 15 മിനിറ്റുകൊണ്ട് 100 ശതമാനം ചാർജ്, അതിവേഗ ചാർജിങ് സംവിധാനവുമായി ക്വാൽകോം !

വ്യാഴം, 30 ജൂലൈ 2020 (13:00 IST)
ഓരോ ദിവസം സ്മാർട്ട്ഫോനുകളിലേയ്ക്ക് പുത്തൻ സാങ്കേതതിക വിദ്യകൾ സംയോജിയ്ക്കുകയാണ്. 108 മെഗാപിക്സൽ ക്യാമറകളൂം 6000 എംഎഎച്ച് ബാറ്ററിയും. ഓരോന്നിനും സൂക്ഷമത നൽകുന്ന സെൻസറുകളും അടക്കം ഇത്തരത്തിൽ സ്മാർട്ട്ഫോണുകളിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടവയാണ്. ഫാസ്റ്റ് ചാർജിങ് സംവിധാനവും സ്മാർട്ട്ഫോണുകളിൽ എത്തി. 
 
എന്നാൽ 15 മിനിറ്റുകൊണ്ട് സ്മാർട്ട്ഫോണുകൾ പൂർണ ചാർജ് കൈവരിയ്ക്കൻ സാധിയ്ക്കുന്ന കാലത്തെകുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എങ്കിൽ ഇനി അധികം ഒന്നും കാത്തിരിയ്ക്കേണ്ട. ഈ സാങ്കേതികവിദ്യ ക്വാൽകോം വികസിപ്പിച്ചുകഴിഞ്ഞു. ക്വാൽകോം ക്വിക്ക് ചർജ് 5 എന്നാണ് ഈ സംവിധാനത്തിന്റെ പേര്. വയർഡ്, വയർലെസ് ഓപ്ഷനുകളിൽ ഈ സംവിധാനം ലഭ്യമാകും എന്നാണ് വിവരം.  
 
ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 865, സ്നാപ്‌ഡ്രാഗൺ 865 പ്ലസ് പ്രോസസറുകളിൽ പുറത്തിറങ്ങുന്ന ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണുകളിൽ മാത്രമായിരിയ്ക്കും ഈ ആത്യാധുനിക സംവിധാനം ആദ്യം എത്തുക. 4000 എംഎഎച്ചിന് മുകളിലുള്ള ബാറ്ററികളിൽ മാത്രമായിരിയ്ക്കും ക്വാൽകോമിന്റെ ക്വിക് ചാർജ് 5 സംവിധാനം ലഭ്യമാവുക.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍