കൊവിഡിനെ തുരത്താൻ കണ്ടെയ്‌ൻമെന്റ് സോണിൽ വീടുകൾ കയറിയിറങ്ങി പ്രാർത്ഥന, പാസ്റ്റർക്ക് കൊവിഡ്

വ്യാഴം, 30 ജൂലൈ 2020 (11:55 IST)
തൊടുപുഴ: കോവിഡിൽനിന്നും രക്ഷ നൽകാൻ എന്ന് പറഞ്ഞ് കണ്ടെയ്ൻമെന്റ് സോണിലെ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് വൈറസ് ബാധ. പീരുമേട് പഞ്ചായത്തിലെ 13 ആം വാർഡിലാണ് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് വീടുതോറും കയറിയിറങ്ങി പാസ്റ്റർ പ്രാർത്ഥന നടത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസും ആരോഗ്യ പ്രവർത്തകരും പിടികൂടി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.   
 
ഇടുക്കി പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ച് നടത്തിയ. പരിശോധനയിലാണ് കൊവിഡ് പസിറ്റീവ് എന്ന് കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പാസ്റ്ററിൽനിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഏകദേശം അറുപതിലധികം വീടുകളിലാണ് പാസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് നിയന്ത്രണങ്ങള്‍ കർക്കശമാക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍