കൊവിഡ് കേസുകള്‍ കുറയുന്നു: 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 31,222 കേസുകള്‍, മരണം 290

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (10:12 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 31,222 കേസുകളാണ്. കൂടാതെ 42,942 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം മൂലം 290 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,30,58,843 ആയി. നിലവില്‍ 3,92,864 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,41,042 പേര്‍ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article