പറവൂരില്‍ നായക്കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: പ്രതികളായ രണ്ടു സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (08:36 IST)
പറവൂരില്‍ നായക്കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവം: പ്രതികളായ രണ്ടു സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മാഞ്ഞാലി ഡൈമണ്‍മുക്ക് കോളനിവാസികളായ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഏഴ് നായക്കുട്ടികളെ ചുട്ടുകൊന്നത്. സംഭവത്തില്‍ തള്ളനായക്കും പൊള്ളലേറ്റിരുന്നു. വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന സംഘടനയായ ദയ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
 
നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ തള്ളനായയെ പറവൂരിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍