ആഗോള പട്ടിണി സൂചികയിൽ തെറ്റായ വിവരങ്ങൾ, പ്രതിഛായ തകർക്കാനുള്ള നീക്കമെന്ന് ഇന്ത്യ

ഞായര്‍, 16 ഒക്‌ടോബര്‍ 2022 (09:00 IST)
ആഗോള പട്ടിണിസൂചികയിലെ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഇന്ത്യ. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പട്ടികയിൽ 107ആം സ്ഥാനത്താണ് ഇന്ത്യ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്ക, പാകിസ്ഥാൻ മറ്റ് അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാൾ എന്നിവരെക്കാളും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
 
ഭക്ഷ്യസുരക്ഷയും ജനസംഖ്യയുടെ പോഷകാഹാര ആവശ്യതകളും നിറവേറ്റാത്ത രാഷ്ട്രമെന്ന നിലയിൽ താഴ്ത്തികെട്ടി രാജ്യത്തിൻ്റെ പ്രതിഛായ തകർക്കലാണ് സൂചികയുടെ മുഖമുദ്രയെന്ന് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.. 3,000 പേരിൽ മാത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് പോഷകാഹാരക്കുറവുള്ള  ജനസംഖ്യയുടെ പട്ടികയിലെ നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ സൂചക കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശരിയായ രീതിയല്ലെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
 
പട്ടിക യാഥാർഥ്യങ്ങൾക്ക്കെതിരാണെന്നും ഇന്ത്യ വ്യക്തമാക്കി. 121 രാജ്യങ്ങളുള്ള പട്ടികയിൽ 107ആം സ്ഥാനത്താണ് രാജ്യം. 2014 ൽ മോദി അധികാരമേറ്റതിന് പിന്നാലെ രാജ്യത്തിൻ്റെ നില കൂടുതൽ മോശമാകുകയാണ് ചെയ്യുന്നതെന്ന് കഴിഞ്ഞ വർഷത്തെ പട്ടിണി സൂചികയെ ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം നേരത്തെ വിമർശനമുന്നയിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍