ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ക്ക് ഐഎസ്‌ഐ നിര്‍ദ്ദേശം; സംഘടനകള്‍ക്ക് ഫണ്ടും നല്കി

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (17:55 IST)
ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരസംഘടനകള്‍ക്ക് ഐ എസ് ഐയുടെ നിര്‍ദ്ദേശം. ലഷ്‌കര്‍ - ഇ - തൊയ്‌ബ, ജയിഷ് - ഇ - മൊഹമ്മദ്, ഹിസ്‌ബുള്‍ മുജാഹിദീന്‍, സിഖ് ആക്രമണകാരികള്‍, ബബ്ബര്‍ ഖത്സ ഇന്റര്‍നാഷണല്‍, ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്നീ സംഘടനകള്‍ക്കാണ് ഇന്ത്യയെ ആക്രമിക്കാന്‍ ഐ എസ് ഐ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
 
പഞ്ചാബ്, ജമ്മു കാശ്‌മിര്‍, ഡല്‍ഹി അല്ലെങ്കില്‍ ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളില്‍ ആക്രമണം നടത്താനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഇന്റലിജന്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയിടെ ഭീകരസംഘടനകളുമായി ഐ എസ് ഐ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ആവശ്യമായ ഫണ്ടും ഐ എസ് ഐ ഭീകരസംഘടനകള്‍ക്ക് നല്‌കിയിട്ടുണ്ട്.
 
അതേസമയം, സിഖ് തീവ്രവാദികള്‍ പാകിസ്ഥാനിലെ ഒരു ഗുരുദ്വാരയില്‍ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ സഹായത്തോടെ പരിശീലനം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് ജമ്മു കശ്മീര്‍ അധികൃതര്‍ക്കും കേന്ദ്രസേനയ്ക്കും വിവരം നല്കിയിട്ടുണ്ട്.