ഇന്ത്യ - പാക്ക് ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി

ബുധന്‍, 13 മെയ് 2015 (18:09 IST)
ഇന്ത്യ - പാക്ക് ക്രിക്കറ്റ് പരമ്പരയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹരിയാർ ഖാൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നത്. ഡിസംബറിൽ യുഎഇയിൽ ആയിരിക്കും പരമ്പര നടക്കുകയെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. പരമ്പര നടത്താൻ പാക്ക് ക്രിക്കറ്റ് ബോർഡും ബിസിസിഐയുമായി നേരത്തെ ധാരണയായിരുന്നു.

2022 വരെ അഞ്ചോളം പരമ്പരകൾ കളിക്കുന്നതിനായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച് ഉഭയകക്ഷി ധാരണാപത്രം (എംഒയു) ഒപ്പിട്ടതായാണ് വിവരം. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷമാണ് അനിശ്ചിത കാലത്തേക്ക് ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പരകൾ നിർത്തിവച്ചത്.

വെബ്ദുനിയ വായിക്കുക