ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടർന്നുവരുന്നതിനിടെയാണ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കം. യുദ്ധക്കുറ്റവാളിയാക്കിയാൽ ജനീവ കരാറിന്റെ അടിസ്ഥാനത്തിലുള്ള പരിഗണനകൾ ചൗഹാനു ലഭിക്കും. പാക്ക് ഭീകര ക്യാപുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് അതിർത്തി ലംഘനത്തിന്റെ പേരിൽ 22കാരനായ ഇന്ത്യൻ സൈനികനെ പാക്ക് സൈന്യം പിടികൂടിയെന്ന വാർത്ത പുറത്ത് വന്നത്.
37 രാഷ്ട്രീയ റൈഫിൾസിലെ അംഗമാണു ചന്ദു ബാബുലാൽ ചൗഹാൻ. ജന്ധ്റൂട്ട് മേഖലയിൽനിന്നാണു ചന്ദു ബാബുലാലിനെ സൈന്യം പിടികൂടിയതെന്നും ഇദ്ദേഹത്തെ നികായലിലെ സൈനികാസ്ഥാനത്തു തടവിലാക്കിയിരിക്കുകയെന്നുമാണ് വിവരം. സൈനികര്‍ നിയന്ത്രണകേഖ മറികടക്കുന്നത് അസാധാരണ സംഭവമല്ലെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് ഇന്ത്യ കരുതുന്നത്.