ആക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു - മൃതദേഹങ്ങൾ ഏറ്റെടുക്കാതെ പാകിസ്ഥാന്‍

Webdunia
വെള്ളി, 26 മെയ് 2017 (16:00 IST)
പാകിസ്ഥാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പാക് ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടിയില്‍ രണ്ട് പാക് സൈനികള്‍ കൊല്ലപ്പെട്ടു.

കശ്മീരിലെ ഉറി സെക്ടറില്‍ പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യന്‍ സൈന്യത്തിന് നേരെ ബിഎടി ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചത്.

വധിക്കപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പാകിസ്ഥാൻ ഇതുവരെ തയാറായിട്ടില്ലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
Next Article