ഇന്ത്യയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്നു

Webdunia
ഞായര്‍, 26 ഡിസം‌ബര്‍ 2021 (12:07 IST)
ആശങ്കയായി ഇന്ത്യയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം. ഇന്ത്യയിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 422 ആയി ഉയര്‍ന്നു. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്, 108 പേര്‍. ഡല്‍ഹിയില്‍ 79 ഒമിക്രോണ്‍ രോഗികളും ഗുജറാത്തില്‍ 43 രോഗികളും ചികിത്സയിലുണ്ട്. കേരളത്തിലും ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികള്‍ 38 ആയി. ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article