ഇന്ത്യ- ഒമാന്‍ നയതന്ത്ര ചര്‍ച്ച അടുത്ത മാസം

Webdunia
തിങ്കള്‍, 19 മെയ് 2014 (17:48 IST)
ഇന്ത്യയും ഒമാനും തമ്മില്‍ ഉന്നതതല നയതന്ത്ര ചര്‍ച്ച അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കും. ആരോഗ്യരംഗം, ഐടി, വിദ്യഭ്യാസം, റീട്ടെയ്ല്‍ മേഖലകളിലെ സഹകരണമാണ് ലക്ഷ്യം വെക്കുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ഇരുരാജ്യങ്ങളും തമ്മില്‍ മന്ത്രിതല ചര്‍ച്ചയും നടത്തും. ഉഭയകക്ഷി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ചയില്‍ ആരായുക. കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ ഒമാനിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ചര്‍ച്ച. അടുത്ത കാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായിട്ടുണ്ട്. ദുഖം തുറമുഖം ഇന്ത്യന്‍ കമ്പനികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ്.