കൊവിഡ് വലിയ പ്രതിസന്ധി, മഹാമാരിയെ നേരിടാൻ കഴിവുള്ള നേതാവുണ്ടായത് ഇന്ത്യയുടെ ഭാഗ്യമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

ശനി, 30 മെയ് 2020 (12:42 IST)
ന്യൂഡൽഹി: കഴിഞ്ഞ ആറുവർഷകാലത്തിനിടയിൽ നരേന്ദ്രമോദി സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ മഹാമാരിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്നിരുന്നാലും ഇത്രയും വലിയ പ്രതിസന്ധിയെ മറികടക്കാൻ കഴിവുള്ള ഒരു നേതാവ് നമുക്കുണ്ടായത് ഇന്ത്യയുടെ ഭാഗ്യമാണെന്നും രാജ്‌നാഥ് പറഞ്ഞു. ഇന്ത്യടുഡെയുമായുള്ള അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.
 
തീർച്ചയായും കഴിഞ്ഞ ആറുവർഷകാലത്തിനിടയിൽ മോദി സർക്കാർ നേരിട്ട കടുത്ത വെല്ലുവിളിയാണ് കൊവിഡ്. അങ്ങനെയാണെങ്കിലും ഈ വെല്ലുവിളിയെ നേരിടാന്‍ കഴിവുള്ള ഒരു നേതാവിനെ നമുക്ക് കിട്ടിയത് ഇന്ത്യയുടെ ഭാഗ്യമാണ്.പ്രധാനമന്ത്രിയുടെ സമയബന്ധിതമായ ഇടപെടലുകൾ ഇല്ലായിരുന്നെങ്കിൽ രാജ്യത്തിന്റെ സ്ഥിതി ഇതിലും മോശമായിരുന്നേനെയെന്ന് യുഎസിനെ താരതമ്യപ്പെടുത്തി രാജ്‌നാഥ് പറഞ്ഞു.
 
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കാന്‍ സാധിച്ചതാണ് താന്‍ പ്രതിരോധ മന്ത്രി ആയ ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍