വലിയ സംഘര്‍ഷമാണ് ഇന്ത്യയും ചൈനയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ശക്‍തമായ സൈനികശേഷിയും ജനസംഖ്യയുമുള്ള രണ്ട് രാജ്യങ്ങള്‍. ഇന്ത്യയും ചൈനയും ഒരുപോലെ അസ്വസ്ഥമാണ്. പ്രധാനമന്ത്രി മോദിയോട് ഞാന്‍ സംസാരിച്ചിരുന്നു, അദ്ദേഹവും അസ്വസ്ഥനാണ് - ട്രംപ് വിശദീകരിച്ചു.
തങ്ങളുടെ മധ്യസ്ഥത അവര്‍ക്ക് ഗുണകരമാകുമെന്ന് തോന്നുകയാണെങ്കില്‍ ഇനിയും അതിന് തയ്യാറാണെന്നും ട്രംപ് അറിയിച്ചു. ചൈനയുമായി പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോള്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നും സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നുമാണ് ഈ വിഷയത്തില്‍ ഇന്ത്യ അമേരിക്കയോട് പ്രതികരിച്ചത്.