ഭീകരർക്ക് ആയുധങ്ങൾ നൽകി, വഴികാണിച്ച് ഇന്ത്യയിലേക്ക് കടത്തിവിട്ടത് പാക് സൈന്യം

വെള്ളി, 7 ഒക്‌ടോബര്‍ 2016 (10:36 IST)
പാക് അധീന കശ്മീരിൽ ഭീലര ക്യാപുകൾക്കു നേരെ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ശേഷമുണ്ടായ മറ്റ് തിരിച്ചടികളെ കുറിച്ചും ദേശീയ മാധ്യമ‌ങ്ങൾ നൽകിയ റിപ്പോർട്ട് യഥാർത്ഥ്യത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. അതിർത്തിയിലെ ഭീകര ക്യാപുകൾക്ക് വേണ്ട സഹായങ്ങൾ എല്ലാം നൽകുന്നത് പാക് സൈന്യമാണത്രെ.
 
ഇന്ത്യയെ നശിപ്പിക്കാൻ ഭീകരർക്കൊപ്പം കൂടിയിരിക്കുകയാണ് പാക് സൈന്യം. പാക് സൈന്യത്തിന്റെ നിയന്ത്രണത്തിൽ അതിർത്തിയിൽ നിരവധി ഭീകര ക്യാംപുക‌ൾ പ്രവർത്ഥിക്കുന്നുണ്ട്. ഭീകരരെ സൈന്യം സഹായിക്കുന്നുണ്ടെന്ന് നേരത്തെ ഇന്ത്യ ആരോപിച്ചിരുന്നു. ഭീകരർക്ക് വേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും നൽകുന്നത് പാക്ക് സേനയാണ്.
 
വേണ്ട അത്യാധുനിക ആയുധങ്ങൾ നൽകി, വഴികാണിച്ചു കൊടുത്ത് ഭീകരരെ അതിർത്തി കയറ്റി ഇന്ത്യയിലേക്ക് വിടുന്നത് പാക്ക് സൈന്യത്തിന്റെ അറിവോടെയാണ്. ഭീകരരുടെ മൃതദേഹങ്ങളെല്ലാം സംഭവസ്ഥലത്തു നിന്നു നേരം പുലരും മുൻപെ ട്രക്കുകളിലാക്കി കൊണ്ടുപോയതും സേനയായിരുന്നു. പാക്ക് സേന ഇന്ത്യയ്ക്കെതിരെ ഭീകരരെ ഉപയോഗിച്ച് ഒളിയാക്രമണം നടത്തുന്നതിനു തയ്യാറെടുക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.  
 

വെബ്ദുനിയ വായിക്കുക