ഇന്ത്യയെ ശിക്ഷിക്കാനൊരുങ്ങി പാകിസ്ഥാൻ; പരസ്യ പ്രഖ്യാപനവുമായി പാക് മേധാവി

ഞായര്‍, 16 ഒക്‌ടോബര്‍ 2016 (15:47 IST)
ഏത് ആക്രമണത്തിനും ഇന്ത്യക്ക് തിരിച്ചടി നൽകിയിരിക്കുമെന്ന് പാക് നാവികസേന മേധാവി. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഏത് തരത്തിൽ ആക്രമണം ഉണ്ടായാലും പാകിസ്ഥാൻ വെറുതെയിരിക്കില്ലെന്നും അതിന് തക്കതായ ശിക്ഷ നൽകുമെന്നും പാക് അഡ്മിറൽ മുഹമ്മദ് സകാവുല്ല പറഞ്ഞു.
 
രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തെയും എന്തുവില കൊടുത്തും തടുക്കും. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. എല്ലാ രാജ്യങ്ങളുമായിട്ടും സമാധാനം മാത്രമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത്. പാക്കിസ്ഥാൻ സൈനിക അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ആപത്കരമായ നിരവധി ഘട്ടങ്ങൾ നേരിടുകയും അവയെ വിജയകരമായി മറിമടക്കുകയും ചെയ്ത രാജ്യമാണ് പാക്കിസ്ഥാൻ. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുണ്ടാകുന്ന ഏതു വെല്ലുവിളിയെയും തികഞ്ഞ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഭീകരവാദത്തെ രാജ്യത്തുനിന്നു തുടച്ചുനീക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക