ഇന്ത്യ വളര്‍ന്നാല്‍ ലോകം വളരും: ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതായി പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 മെയ് 2022 (09:10 IST)
ലോകത്തിന്റെ പട്ടിണി മാറ്റാന്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുള്ളതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോപന്‍ഹേഗിലെ ബെല്ലാസെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊവിഡ് സമയത്ത് ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് ആവശ്യമരുന്നുകള്‍ എത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. 
 
മാനുഷിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒരിക്കലും പിറകിലല്ല. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടിയാല്‍ ഇന്ത്യ ലോകത്തെയും തുറന്ന മനസോടെ സഹായിക്കും. ഇന്ത്യ ശക്തി നേടുമ്പോള്‍ ലോകവും കരുത്തുറ്റവരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article