റിലീസിന് മുമ്പേ കോടികളുടെ കച്ചവടം,ഷാരൂഖിന്റെ 'പത്താന്‍' സ്വന്തമാക്കി ആമസോണ്‍ പ്രൈം

കെ ആര്‍ അനൂപ്

ചൊവ്വ, 3 മെയ് 2022 (15:11 IST)
ഷാരൂഖിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പത്താന്‍'.സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നീ താരനിര കൂടി ഉണ്ട്.2023 ജനുവരി 25ന് തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.
 
റിലീസിന് മുമ്പേ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയി.ആമസോണ്‍ പ്രൈം കോടികള്‍ മുടക്കി ആദ്യം തന്നെ ചിത്രം സ്വന്തമാക്കി. ട്രെയിലര്‍ പോലും പുറത്തു വരാത്ത സിനിമയ്ക്ക് 200കോടി നല്‍കിയാണ് ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേടിയത്.
നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
 
ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'പത്താന്‍'.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍