ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനിലെ ജമാത്ത്-ഉദ്-ദവ തീവ്രവാദ സംഘടനയുടെ തലവന്‍ ഹാഫിസ് സെയ്‌ദ്. ഹാഫിസ് സെയ്‌ദിന്റേതായി പുറത്തുവന്നിരിക്കുന്ന വീഡിയോകളില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ‘ഒന്നുകില്‍ കശ്‌മീര്‍ പ്രശ്നപരിഹാരത്തിനായി എസ് എ എസ് ഗീലാനി മുന്നോട്ടുവെച്ച നാലിന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധത്തെ നേരിടുക’ എന്നാണ് ആവശ്യം.
വിഘടനവാദി നേതാവ് ആസിയ അന്ത്രാബിയുമായും കൊല്ലപ്പെട്ട ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുമായും തനിക്ക് ബന്ധമുണ്ടെന്നും ഹാഫിസ് സെയ്‌ദ് തന്റെ പ്രസംഗത്തില്‍ പറയുന്നു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.