പാക് അധീന കശ്മീരിലെ 19 ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു

Webdunia
ശനി, 18 ഒക്‌ടോബര്‍ 2014 (15:54 IST)
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പിനു പകരമായി ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങി. ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം 19 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. 8 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. 
 
പാകിസ്ഥാന്റെ സൈനിക ബങ്കറുകള്‍ക്ക് കേടുപാടുണ്ടാക്കിയതിനോടൊപ്പം അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങളും തകര്‍ത്തിരുന്നെന്ന് കരസേന മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
 
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്തിരുന്ന തീവ്രവാദികളില്‍ ചിലരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് . ഇന്ത്യയുടെ ശക്തമായ ആക്രമണത്തിനെതിരെ പാകിസ്ഥാന്‍ യു എന്നിനെ സമീപിച്ചത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്നാണെന്ന് സൂചനകളുണ്ട് .
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.