അതിർത്തിയിൽ മിസൈലുകൾ വിന്യസിച്ച് ഇന്ത്യ, കരസേന മേധാവി ഇന്ന് ലഡാക്കിലെത്തും

Webdunia
ചൊവ്വ, 23 ജൂണ്‍ 2020 (10:41 IST)
ഡല്‍ഹി: പ്രശ്ന പരിഹാരത്തിന് ചർച്ചകൾ പുരോഗമിയ്ക്കുമ്പോഴും അതിത്തിയിൽ സൈന്യത്തെ സായുധ സജ്ജമാക്കി ഇന്ത്യ. കിഴക്കൻ ലഡാക്കിലെ അതിർത്തിൽ ഇന്ത്യൻ സേന മിസൈകൾ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. സർഫസ് ടു എയർ മിസൈലുകളാണ് അതിർത്തിയിൽ വിന്യസിച്ചിരിയ്ക്കുന്നത്. അടിയന്തര സാഹചര്യണ്ടായാൽ നേരിടുന്നതിനാണ് മിസൈൽ വിന്യസിച്ചിരിയ്ക്കുന്നത്. പ്രകോപനമുണ്ടായാൽ തിരിച്ചടിയ്ക്കാൻ സേനയ്ക്ക് അനുവാദം നൽകിയിരുന്നു.      
 
അതേസമയം ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്തുന്നതിന് കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് സന്ദര്‍ശനം. സംഘർഷ സാധ്യത കണക്കിലെടുത്ത് വ്യോമ സേന ബേസ് ക്യാമ്പുകളിൽ സർവ സജ്ജമായി നിലയുറപ്പിച്ചിരിയ്ക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article