ബഹിരാകാശത്തെ സമാധാനപരമായ സഹകരണത്തിനുള്ള ഇന്ത്യ -ഭൂട്ടാന്‍ ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

ശ്രീനു എസ്
വ്യാഴം, 31 ഡിസം‌ബര്‍ 2020 (08:23 IST)
ബഹിരാകാശം  സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സഹകരിക്കുന്നതിന് ഇന്ത്യയും ഭൂട്ടാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  2020 നവംബര്‍ 19 നാണ് ബംഗളൂരുവിലും തിമ്പുവിലുമായി  ഒപ്പുവെച്ച കരാര്‍ ഇരുരാജ്യങ്ങളും കൈമാറിയത്.
 
ഭൂമിയുടെ റിമോട്ട് സെന്‍സിംഗ്, ഉപഗ്രഹ ആശയവിനിമയം, ഉപഗ്രഹാധിഷ്ഠിത നാവിഗേഷന്‍, ബഹിരാകാശശാസ്ത്രം, ഗ്രഹ പര്യവേക്ഷണം, ബഹിരാകാശ സംവിധാനങ്ങളുടെ ഉപയോഗം, ബഹിരാകാശ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയില്‍ പരസ്പര സഹകരണത്തിന് ധാരണ പത്രം ലക്ഷ്യമിടുന്നു.
 
 ബഹിരാകാശ വകുപ്പ്/ ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ  അംഗങ്ങളും , ഭൂട്ടാന്‍ വാര്‍ത്താവിനിമയ, കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ അംഗങ്ങളും ചേര്‍ന്ന് സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ധാരണപത്രം വഴിയൊരുക്കും. പദ്ധതി ആസൂത്രണം,നിര്‍വഹണം സമയ ദൈര്‍ഘ്യം എന്നിവ നിശ്ചയിക്കുന്നതിന് ഈ പ്രവര്‍ത്തകസമിതി സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article