പന്ത്രണ്ടു കോണുകളുമായി 20 രൂപയുടെ നാണയം വരുന്നു

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (15:28 IST)
20 രൂപയുടെ പുതിയ നാണയം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര ധനകാര്യ മന്ത്രാലയം. പന്ത്രണ്ടു കോണുകള്‍ 
ഉള്ളതായിരിക്കും പുതിയ നാണയത്തിന്റെ രൂപം. ധനമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടത്. 
 
നോട്ടുകളെ അപേക്ഷച്ച് നാണയങ്ങൾ ദീർഘകാലം നിലനിൽക്കും എന്നതിനാലാണ് 20 രൂപയുടെ നാണയങ്ങൾ പുറത്തിറക്കുന്നതെന്ന് ആർബിഐ വൃത്തങ്ങൾ അറിയിച്ചു. നാണയങ്ങൾ പുറത്തിറക്കുന്നത് ഇനിയും തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. 
 
10 രൂപയുടെ നാണയം ഇറങ്ങി പത്ത് വര്‍ഷം തികയുമ്പോഴാണ് ആര്‍ബിഐ 20 രൂപ നാണയം പുറത്തിറക്കുന്നത്. 2009 മാര്‍ച്ചിലായിരുന്നു 10 രൂപ നാണയം പുറത്തിറങ്ങിയത്. പിന്നീട് 13 പ്രാവശ്യം നാണയത്തിന്റെ പുതിയ പതിപ്പുകള്‍ ഇറങ്ങി. 
 
ഇങ്ങനെ 14 തവണയായി പുറത്തിറങ്ങിയ നാണയങ്ങള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായത് ജനങ്ങൾക്കിടയിൽ  ആശങ്കയുണ്ടാക്കിയിരുന്നു. പിന്നീട് ഈ നാണയങ്ങളെല്ലാം നിയമപരമായി നിലനിൽക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article