വായ്‌പാ പലിശ നിരക്കുകൾ ഉയരും; ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തി
നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ദ്വൈമാസ ധനനയത്തിൽ റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ കാൽ ശതമാനം വർദ്ധന വരുത്തി. നിരക്ക് 0 .25 ശതമാനം ഉയർത്തി 6 .50 ശതമാനമാക്കി.
റിവേഴ്സ് റിപ്പോ നിരക്ക് ആറിൽ നിന്ന് 6.25 ശതമാനമായും ഉയർത്തി. ഇതോടെ ഭവന, വാഹന, വ്യക്തിഗത പലിശ നിരക്കുകൾ കൂടിയേക്കും. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ജിഡിപി നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 7.6 ശതമാനം ഉയർത്തി.
തുടർച്ചയായി രണ്ടാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ വർധന വരുത്തുന്നത്. ജൂൺ ആറിന് നിരക്കുകളിൽ 0 .25 ശതമാനം വർധന വരുത്തിയിരുന്നു.
പണപ്പെരുപ്പം ഉയരുന്നതാണ് നിരക്കുകളിൽ മാറ്റം വരുത്താന്‍ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.