പ്രതികളിൽ ഒരാൾ എംഎൽഎയു മകനും മറ്റൊരാൾ ബന്ധുവുമാണ്. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. മേയ് 28ന് പബ്ബിൽ നിന്നും വരികയായിരുന്ന 17കാരിയെ വീട്ടിലാക്കാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രതികൾ ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തത്.