മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

അഭിറാം മനോഹർ
ബുധന്‍, 6 മാര്‍ച്ച് 2024 (17:21 IST)
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം ഏറെ ചര്‍ച്ചചെയ്തത് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്‍പുള്ള 3 ദിവസം നീണ്ടുനിന്ന പ്രീ വെഡ്ഡിംഗ് ആഘോഷമായിരുന്നു. ജാം നഗറില്‍ ഞായറാഴ്ചയാണ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ സമീപിച്ചത്. ആഘോഷത്തില്‍ റിഹാനയും അകോണും ഉള്‍പ്പടെയുള്ള പോപ്പ് താരങ്ങളുടെ പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ സിനിമയുടെ പ്രധാന സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാന്‍, ഷാറൂഖ് ഖാന്‍,സല്‍മാന്‍ ഖാന്‍ എന്നിവര്‍ ഒരുമിച്ച് ഒരുവേദിയിലെത്തിയതാണ് ചടങ്ങില്‍ പ്രധാന ആകര്‍ഷണമായത്.
 
വളരെ അപൂര്‍വമായി മാത്രമാണ് 3 ഖാന്മാരും ഒരുമിച്ച് ഒരു വേദിയില്‍ പ്രത്യക്ഷപ്പെടാറുള്ളു. സിനിമകളില്‍ പോലും 3 താരങ്ങള്‍ ഒരുമിച്ച് വരാറില്ല എന്ന അവസ്ഥയിലാണ് അംബാനി കുടുംബത്തിന്റെ വിവാഹ ആഘോഷ വേദിയില്‍ ഖാന്മാരുടെ ഒരുമിച്ചുള്ള ഡാന്‍സ് ചര്‍ച്ചയായത്. ഇതിന് പിന്നാലെ ഈ താരങ്ങളുടെ പെര്‍ഫോമന്‍സിനായി അംബാനി എത്രയായിരിക്കും താരങ്ങള്‍ക്ക് പ്രതിഫലം നല്‍കിയത് എന്ന് ബോളിവുഡ് ടാബ്ലോയിഡുകളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 3 താരങ്ങള്‍ക്കും 50 കോടി വീതം പ്രതിഫലം നല്‍കിയതായാണ് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
 
എന്നാല്‍ പ്രീ വെഡ്ഡിംഗ് ചടങ്ങില്‍ മൂന്ന് പേരും എത്തണമെന്ന് അംബാനി കുടുംബം ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ചടങ്ങി അപ്രതീക്ഷിതമായാണ് മൂവരും ചേര്‍ന്ന് ഡാന്‍സ് കളിച്ചതെന്നും അംബാനി കുടുംബത്തിനോട് അടുപ്പമുള്ള പേര് വെളിപ്പെടുത്താത്ത വ്യക്തി പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article