പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല; തീവ്രവാദത്തെ നേരിടുന്നതില്‍ പ്രതിക്ഷിക്കുന്ന പിന്തുണ പാകിസ്ഥാനില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Webdunia
ശനി, 28 മെയ് 2016 (08:53 IST)
തീവ്രവാദത്തെ നേരിടുന്നതില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണ പാകിസ്ഥാനില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. എന്‍ ഡി എ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രി ഇങ്ങനെ പറഞ്ഞത്.
 
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇക്കാര്യത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന പിന്തുണ പാകിസ്ഥാനില്‍ നിന്ന് കിട്ടുന്നില്ല. പത്താന്‍കോട്ട് ആക്രമണത്തില്‍ എന്‍ ഐ എ സംഘത്തിന്റെ അന്വേഷണം പാകിസ്ഥാനില്‍ അനുവദിക്കാത്ത നടപടി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
 
പാകിസ്ഥാനില്‍ നിന്ന് പ്രതീക്ഷിക്കുന്ന പിന്തുണ തീവ്രവാദവിഷയത്തില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. ഇത് പറയാന്‍ ഒരു മടിയുമില്ല. പാകിസ്ഥാനെക്കുറിച്ചുള്ള വിശ്വാസം പൂര്‍ണമായും നഷ്‌ടപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ എന്‍ ഐ എ സംഘത്തിന് അനുവാദം കിട്ടുന്നത് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Article