പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയായതിനു ശേഷം പിണറായിയുടെ ആദ്യ സന്ദര്‍ശനമാണിത്. സൗഹൃദ സന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയെ അനുഗമിക്കും.
ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം നാലുമണിക്ക് റെയ്സ്കോഴ്സ് റോഡിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പിണറായി വിജയന് കൂടിക്കാഴ്ച നടത്തുക.