മദ്യശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Webdunia
വ്യാഴം, 12 മാര്‍ച്ച് 2015 (19:23 IST)
കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലാ എന്ന് എല്‍.ഡി.എഫും യുവ മോര്‍ച്ചയും തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടായേക്കാവുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുന്നതിന്‍റെ മുന്‍കരുതല്‍ എന്ന നിലയ്ക്ക് വ്യാഴാഴ്ച തലസ്ഥാന നഗരിയിലെ നിയമസഭാ മന്ദിരത്തിനു ഏഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള മദ്യ വില്‍പ്പന ശാലകള്‍ക്കും നഗരസഭയിലെ 19 വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 
 
നഗരസഭയിലെ പത്തൊമ്പതു വാര്‍ഡുകളിലെ പ്രഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍ അവധി പ്രഖ്യാപിച്ചു. അതേ സമയം യൂണിവേഴ്സിറ്റി, ബോര്‍ഡ്, ഹയര്‍ സെക്കന്ഡറി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അവധി പ്രഖ്യാപിച്ചിരിക്കുന്ന വാര്‍ഡുകള്‍ : പാളയം, ജഗതി, തമ്പാന്നൂര്‍, വഴുതക്കാട്, തൈക്കാട്, ഫോര്‍ട്ട്, ചാല, വഞ്ചിയൂര്‍, ചാക്ക, കണ്ണമ്മൂല ശാസ്തമംഗലം, കവടിയാര്‍, കുറവന്‍ കോണം, കേശവദാസപുരം, പട്ടം, നന്ദന്‍കോട്, കുന്നുകുഴി, അട്ടക്കുളങ്ങര, മുട്ടട എന്നിവയാണ്‌.