ഹിന്ദുക്കള്‍ ഖാന്മാരുടെ സിനിമ കാണരുതെന്ന് സാധ്വി പ്രാചി

Webdunia
തിങ്കള്‍, 2 മാര്‍ച്ച് 2015 (12:35 IST)
വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് സാധ്വി പ്രാചി.  ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവരുടെ സിനിമകള്‍ ഹിന്ദുക്കള്‍ ബഹിഷ്ക്കരിക്കണമെന്നതാണ് പ്രാചിയുടെ പുതിയ ആവശ്യം.  ഖാന്‍ മാരുടെ സിനിമ  ലവ് ജിഹാദാണ് പ്രചരിപ്പിക്കുന്നുവെന്ന ആരോപണമുന്നയിച്ചുകൊണ്ടാണ് സിനിമകള്‍ ബഹീഷ്കരിക്കാന്‍ പ്രാചി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡെറാഡൂണില്‍ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു സാധ്വി പ്രാചി. ഹിന്ദുക്കളെക്കൂടാതെ രാഹുല്‍ ഗാന്ധിയ്ക്കും ഉണ്ട്  സാധ്വി പ്രാചി വക ഉപദേശം. രാഹുല്‍ ഒരു ഇന്ത്യക്കാരിയെ വിവാഹം ചെയ്യണമെന്നായിരുന്നു സാധ്വിയുടെ ഉപദേശം. വിവാദങ്ങള്‍ സാധ്വി പ്രാചിക്ക് പുത്തരിയല്ല. നേരത്തെ ഹിന്ദു സ്ത്രീകള്‍ നാല് മക്കളെ പ്രസവിക്കണ്ടതെന്നും  40 പട്ടിക്കുഞ്ഞുങ്ങള്‍ ഉണ്ടായതുകൊണ്ട് കാര്യമില്ലെന്നും സാധ്വി പറഞ്ഞത് വിവാദമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.