മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെ അത്യാസന്ന നിലയില്‍. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്നാണ് കവിത കര്‍ക്കരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുംബൈയിലെ ഹിന്ദുജാ ആശുപത്രിയിലാണ് കവിതാ കര്‍ക്കരെയെ പ്രവേശിപ്പിച്ചത്. മുംബൈ അക്രമണ വേളയില്‍ തന്റെ ഭര്‍ത്താവിന് മികച്ച ആയുധങ്ങളും സജ്ജീകരണങ്ങളും നല്കിയിരുന്നെങ്കില് അദ്ദേഹം കൊല്ലപ്പെടില്ലെന്ന് കവിതാ കര്‍ക്കരെ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഓപ്പറേഷനിടെ മുംബൈയിലെ കാമാ ആശുപത്രിക്കടുത്ത് വെച്ചാണ് കര്‍ക്കരെ കൊല്ലപ്പെട്ടത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.