പരാതിക്കാരിയായ പെൺകുട്ടിയുടെ കാലു പിടിച്ച് ക്ഷമ ചോദിച്ചാല്‍ ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. വിവാഹ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ കിടപ്പുമുറിയിൽ കയറിയെന്ന കേസിലെ പ്രതിയോടാണ് കോടതിയുടെ കൌതുകകാരമായ നിര്‍ദ്ദേശംന്‍ നല്‍കിയത്. ഇക്കാര്യം ചെയ്യാന്‍ ഇതിന് ഒക്ടോബർ ആറുവരെ കോടതി സമയവും നൽകിയിട്ടുണ്ട്.
സെക്കന്ദരാബാദിലെ ഭാഗ്യലക്ഷ്മി നഗർ സ്വദേശിയാണ് കേസിലെ പ്രതി. സമീപവാസിയായ യുവതിയോട് ഇയാൾ നിരന്തരം വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി ഇതിനു വഴങ്ങിയില്ല. ശല്യം സഹിക്കാനാവാതെ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറി. ഇതൊടെയാണ് ഇയാള്‍ക്കെതിരെ കേസുകൊടുക്കുന്നത്.
ഇതില്‍ വിചാരണക്കോടതി ഇയാളെ അഞ്ചു വർഷം തടവുശിക്ഷയും 1,000 രൂപ പിഴയും വിധിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തിയതോടെ ശിക്ഷ ശിക്ഷ രണ്ടു വർഷമായി കുറച്ചു. ഇതിനെതിരെ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഇന്നലെ വീണ്ടും കേസ് പരിഗണിച്ച ജസ്റ്റിസ് ടി.എസ്. താക്കൂറും വി.ഗോപാല ഗൗഡയുമടങ്ങിയ ബെഞ്ച് ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ പെൺകുട്ടിയുടെ കാലു പിടിച്ചു ക്ഷമ ചോദിക്കാൻ നിർദേശിച്ചു. പെൺകുട്ടി ക്ഷമ നൽകി ഒത്തുതീർപ്പിനു തയാറായാൽ ശിക്ഷാ കാലാവധി ഒരു വർഷമാക്കി ഇളവ് ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി. പ്രതി ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം എടുത്തിരിക്കുകയാണ്.