അതിവേഗ വൈറസ്: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം,സർക്കാർ അതീവജാഗ്രതയിൽ

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (15:06 IST)
ബ്രിട്ടൺ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയ അതിവേഗത്തിൽ പടരുന്ന കൊറോണ വൈറസിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.പുതിയ സ്ഥിതിഗതികളെ പറ്റി ഗവേഷകരും ശാസ്ത്രജ്ഞന്മാരും ശ്രദ്ധയോടെ നിരീക്ഷിച്ച് വരികയാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 
ജനിതക വ്യതിയാനം കൈവരിച്ച പുതിയ വൈറസിനെ ബ്രിട്ടനിലാണ് കണ്ടെത്തിയത്.ബ്രിട്ടണ് പുറമെ ഇറ്റലി,ഡെന്മാർക്ക്,ഹോളണ്ട് എന്നീ യൂറോപ്യൻ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
 
അതേസമയം ലണ്ടനിൽ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്‌ഡോൺ ഏർപ്പെടുത്തി.സൗദി അറേബ്യാ കര,വ്യോമ,സമുദ്ര അതിർത്തികൾ ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article