കനത്ത മൂടല്‍മഞ്ഞ് തുടരുന്ന ഹരിയാനയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. 30ലധികം കാറുകളാണ് കൂട്ടിയിടിച്ചത്.
ഒരു ട്രക്ക് ബ്രേക്ക് ഡൗണായി നിന്നത് കനത്ത മൂടൽമഞ്ഞ് കാരണം പിന്നാലെ വന്ന വാഹനങ്ങൾക്ക് കാണാൻ സാധിച്ചില്ല. തുടർന്ന് വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുയായിരുന്നുവെന്ന് ഹൈവേ പട്രോൾ ഓഫീസർ മനോജ്കുമാർ അറിയിച്ചു.