ഗുജറാത്തിൽ പിന്നാക്ക വിഭാഗ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പട്ടേദാഴ്സ് അനാമത് ആന്തോളൻ സമിതി (പിഎഎഎസ്) സംസ്ഥാന കൺവീനർ ഹാർദിക് പട്ടേൽ കസ്റ്റഡിയിൽ. പട്ടേലിനെയും ഒപ്പമുണ്ടായിരുന്ന 78 പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ സൂറത്തിലെ വരാഛ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടേല്‍ സമുദായത്തിന്റെ ഏകതാ യാത്രക്ക് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ എന്തുവില കൊടുത്തും ഏകതാ യാത്ര നടത്തുമെന്ന് ഹര്‍ദിക് പട്ടേല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കരുതല്‍ നടപടി എന്ന നിലക്ക് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ജനങ്ങളോട് തങ്ങളെ പിന്തുണയ്ക്കണമെന്ന് ഹാർദിക് ആവശ്യപ്പെട്ടിരുന്നു. ഒരു സമുദായത്തിനും തങ്ങൾ എതിരല്ലെന്നും തങ്ങളുടെ സമുദായത്തിന്റെ സംവരണത്തിന് വേണ്ടി മാത്രമാണ് തങ്ങൾ പോരാടുന്നതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ സബർമതിയിൽ നിന്നും ദണ്ഡിയിലേക്ക് നടന്ന അക്രമരഹിതയാത്രയ്ക്ക് സമാനമായി അതേ പാതയിൽ എതിർദിശയിലേക്ക് വേഴ്‍സ് ദണ്ഡി മാര്‍ച്ച് നടത്തുമെന്ന് ഹാർദിക് പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇത് ഉപേക്ഷിച്ചിരുന്നു.