Happy Holi: ആഘോഷത്തിന് ശേഷം നിറങ്ങള്‍ കഴുകി കളയാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 മാര്‍ച്ച് 2023 (09:44 IST)
ഹോളി അങ്ങേയറ്റം സന്തോഷകരവും ആവേശകരവുമായ ഒരു ഉത്സവമാണെങ്കിലും ആഘോഷത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ പലതും ചര്‍മ്മത്തിന് അപകടകരമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് ദോഷകരമാണ്. ഹോളി ആഘോഷത്തിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ നിന്ന് കൃത്രിമ നിറങ്ങള്‍ നീക്കുന്നതിനുള്ള ചില ടിപ്പുകള്‍ ഇതാ:
 
നിറങ്ങള്‍ കഴുകിക്കളയുന്നതിന് ചൂടുവെള്ളം ഒരിക്കലും ഉപയോഗിക്കുന്നില്ല എന്നത് ഉറപ്പാക്കുക, കാരണം ഇത് നിറം സ്ഥിരമായി നിലനിര്‍ത്തുന്നതിന് കാരണമാകും. ഹോളി ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചര്‍മ്മത്തില്‍ തണുത്ത ക്രീമും മുടിയില്‍ വെളിച്ചെണ്ണയും പുരട്ടുക. കാരണം. ഇത് നിറങ്ങളില്‍ നിന്ന് ഒരു സംരക്ഷിത പാളി തീര്‍ക്കാന്‍ സഹായിക്കും. നിറങ്ങള്‍ കഴുകിക്കളയുന്നതിന് ഇത് പിന്നീട് സഹായിക്കുകയും ചെയ്യും.
 
നിങ്ങളുടെ മുടിയില്‍ മുട്ടയുടെ മഞ്ഞക്കരു അല്ലെങ്കില്‍ തൈര് പ്രയോഗിച്ച് 45 മിനുട്ട് നേരം നനച്ചുവച്ചതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. നിങ്ങളുടെ മുടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഹോളി നിറങ്ങളും അവയിലെ ദോഷകരമായ രാസവസ്തുക്കളും ഒഴിവാക്കാന്‍ ഇത് ഒരു ഫലപ്രദമായ മാര്‍ഗ്ഗമാണ്.
 
ശരീരത്തില്‍ പറ്റുന്ന നിറങ്ങള്‍ കളയാന്‍ പാല്‍ അല്ലെങ്കില്‍ തൈര്, റോസ് വാട്ടര്‍ എന്നിവ ഉപയോഗിച്ച് ബസാന്‍ പേസ്റ്റ് ഉണ്ടാക്കി ചര്‍മ്മത്തില്‍ പുരട്ടുക. അഞ്ച് മിനിറ്റിനു ശേഷം, മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് മുഖം മൃദുവായി കഴുകുക. സോപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നിറം നീക്കംചെയ്യാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article