പാകിസ്ഥാന്‍ അതിര്‍ത്തിപ്രദേശമായ പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്‌ക്ക് വിധേയനായ മുന്‍ ഗുരുദാസ്പൂർ മുൻ എസ്‌പി സൽവീന്ദർ സിംഗിന്റെ വീട്ടിൽ എൻഐഎ റെയ്‌ഡ് നടത്തുന്നു. സൽവീന്ദറിന്റെ വീട് ഉൾപ്പെടെ പഞ്ചാബിലെ അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴുള്ള സൽവീന്ദറിന്റെ മൊഴികളിലെ വൈരുധ്യത്തെ തുടർന്നാണ് റെയ്ഡ് നടത്തുന്നത്. സൽവീന്ദറിന്റെ സുഹൃത്തിന്റെയും പാചകകാരന്റെയും വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തുന്നുണ്ട്.
തുടർച്ചയായ രണ്ടു ദിവസം സൽവീന്ദറിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ അന്വേഷണത്തിന് സഹായകരമാകുന്ന എന്തെങ്കിലും വിവരങ്ങൾ നൽകിയോ എന്ന് വ്യക്തമാക്കാൻ എൻഐഎ തയാറായില്ല.
അതേസമയം, പത്താന്‍കോട്ട് ഇന്നും വെടിവെപ്പ് ഉണ്ടായി. പത്താന്‍കോട്ട് മേഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നുപേര്‍ക്കെതിരെയാണ് സൈന്യം വെടിവെച്ചത്. ടാഷ് മേഖലയില്‍ ആണ് വെടിവെപ്പ് ഉണ്ടായത്. ബി എസ് എഫ് വെടിവെയ്പില്‍ നുഴഞ്ഞു കയറ്റക്കാരില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ഇവര്‍ പാക് തീവ്രവാദികളാണോ മയക്കുമരുന്നു കടത്തുകാരാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.