ഇന്ത്യയില്‍ തനിക്കെതിരായി നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്നും ഇനി ഇന്ത്യയിലേക്കില്ലെന്നും പ്രശസ്ത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി. എന്നാല്‍, കാര്യങ്ങള്‍ നേരെയായി വരികയാണെങ്കില്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ഗുലാം അലി വ്യക്തമാക്കി.
ഒരു പ്രമുഖ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗുലാം അലി നിലപാട് വ്യക്തമാക്കിയത്.
ഡല്‍ഹിയില്‍ നവംബര്‍ എട്ടിന് നടത്താനിരുന്ന ഗുലാം അലിയുടെ സംഗീത പരിപാടി മാറ്റി വെച്ചിരുന്നു. എന്നാല്‍, ഇതിന് ഡല്‍ഹി സര്‍ക്കാര്‍ വിശദീകരണമൊന്നും നല്കിയിരുന്നു. ഈ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഇന്ത്യയിലേക്കില്ലെന്ന ഗുലാം അലിയുടെ പ്രസ്താവന എത്തിയത്.
അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൌ മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഗുലാം അലി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ നിലപാടോടെ അതിനുള്ള സാധ്യതയും മങ്ങിയിരിക്കുകയാണ്.
നേരത്തെ, ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന പരിപാടി ശിവസേനയുടെ എതിര്‍പ്പു കാരണം ഉപേക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കാന്‍ ഗുലാം അലിയെ കെജ്‌രിവാള്‍ സര്‍ക്കാര്‍ ക്ഷണിച്ചത്. അതാണ് ഇപ്പോള്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും വ്യക്തമാക്കാതെ മാറ്റി വെച്ചിരിക്കുന്നത്.
പ്രശസ്ത ഗസല്‍ ഗായകന്‍ ജഗ്‌ജിത് സിംഗിന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് മുംബൈയില്‍ നടത്താനിരുന്ന പരിപാടിയായിരുന്നു ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ഡല്‍ഹിയിലും പരിപാടി തടസ്സപ്പെടുത്തുമെന്ന് ശിവസേന അറിയിച്ചിരുന്നു.