എക്‍സിറ്റ്‌പോള്‍ പറയുന്നു ഗുജറാത്തില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; ഹിമാചലില്‍ കോണ്‍ഗ്രസ് തരിപ്പണമാകും

വ്യാഴം, 14 ഡിസം‌ബര്‍ 2017 (18:40 IST)
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. ഗുജറാത്തിൽ ബിജെപി 182 ൽ 109 സീറ്റും കോൺഗ്രസ് 70 സീറ്റും നേടുമെന്നും ഹിമാചലിൽ ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം സ്വന്തമാക്കുമെന്നും ഇ​ന്ത്യാ ടു​ഡേ- ആ​ക്സി​സ് മൈ ഇന്ത്യ പുറത്തുവിട്ട ഫലം വ്യക്തമാക്കുന്നു.

ഗുജറാത്തിൽ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. ഗുജറാത്തിൽ 182 മണ്ഡലങ്ങളും ഹിമാചലിൽ 68 മണ്ഡലങ്ങളുമാണുള്ളത്.

ഇന്ത്യ ടുഡേ സർവേ അനുസരിച്ച് ഹിമാചൽ പ്രദേശില്‍ 68ൽ 55 സീറ്റും ബിജെപി സ്വന്തമാക്കുമെന്നും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും വ്യക്തമാക്കുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ:

ടൈംസ് നൗ:

ബിജെപി അധികാരം നിലനിർത്തും. 109 സീറ്റുകൾ നേടും. കോൺഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകൾ വരെ നേടും.

റിപ്പബ്ലിക് ടിവി:  

ബിജെപി 108 സീറ്റ്. കോൺഗ്രസ് 78 സീറ്റ് സീ വോട്ടർ ബിജെപി 116, കോൺഗ്രസ് 64.

ന്യൂസ് എക്സ്:

ബിജെപി 110–120, കോൺഗ്രസ് 65–75

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍