സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തച്ഛന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് 23കാരന്‍. തെലങ്കാനയിലെ വാറങ്കലിലാണ് സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. മൂന്നുദിവസം മുന്‍പ് മരിച്ച മുത്തച്ഛനെ ഫ്രിഡ്ജില്‍ വയ്ക്കുകയായിരുന്നു. ദുര്‍ഗന്ധം പുറത്തുവന്നപ്പോള്‍ സമീപവാസികള്‍ പൊലീസിനോട് പരാതിപ്പെടുകയായിരുന്നു.