15തദ്ദേശ വാര്‍ഡുകളിലെ തെരെഞ്ഞെടുപ്പ് ഫലം ഇന്നറിയാം; രണ്ടുപഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നിര്‍ണായകം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ഓഗസ്റ്റ് 2021 (08:05 IST)
15തദ്ദേശ വാര്‍ഡുകളിലെ തെരെഞ്ഞെടുപ്പ് ഫലം ഇന്നറിയാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ രണ്ടുപഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നിര്‍ണായകമാണ്. മലപ്പുറത്തെ വണ്ടൂര്‍ ചെറുകാവ് പഞ്ചായത്തും ആറളം പഞ്ചായത്തുമാണ്. ഇവിടെ നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫ് വന്നത്. 
 
ഇന്ന് രാവിലെ പത്തുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആറളം പഞ്ചായത്തില്‍ 17വാര്‍ഡുകളില്‍ ഇരുമുന്നണികള്‍ക്കും എട്ടുവീതം അംഗങ്ങളാണ് ഉള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍