ഇനി ഓണനാളുകള്‍; അത്തം പിറന്നു

വ്യാഴം, 12 ഓഗസ്റ്റ് 2021 (07:42 IST)
മഹാമാരിക്കാലത്തും പ്രതീക്ഷകള്‍ കൈവിടാതെ മലയാളി. ഇനി ശുഭപ്രതീക്ഷയുടെ കാത്തിരിപ്പ്. അത്തം പിറന്നു. ഓണത്തെ വരവേല്‍ക്കാന്‍ ഇന്നുമുതല്‍ വീടുകളില്‍ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ 12, 13 തിയതികളിലായാണ് അത്തം നക്ഷത്രം കടന്നുപോകുന്നത്. ചിങ്ങപ്പിറവി 17-നാണ്. 21-നാണ് തിരുവോണം. ഓണാഘോഷം നടത്തുന്ന പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണുള്ളത്. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും അത്തം ഘോഷയാത്രയില്ല. കോവിഡ് മഹാമാരിക്കാലത്തെ രണ്ടാം ഓണക്കാലമാണിത്. അതിനാല്‍ തന്നെ കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ഇത്തവണ ഓണാഘോഷം. ജനത്തിരക്കുണ്ടാകുന്ന എല്ലാ ആഘോഷ പരിപാടികള്‍ക്കും വിലക്കുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍