ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളെ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (20:35 IST)
ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കും വാ​ർ​ത്ത​ക​ൾ​ക്കും നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ.  വാ​ർ​ത്താ വി​നി​മ​യ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. നിലവിലെ സംവിധാനത്തിലൂടെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിനു സാധിക്കിന്നില്ലെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

ഇതു സംബന്ധിച്ച നിയമനിർമ്മാണത്തിന് ബന്ധപ്പെട്ട കക്ഷികളുമായി സർക്കാർ ആലോചന നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നിർബന്ധമായി പിന്തുടരേണ്ട പെരുമാറ്റച്ചട്ടം ആവിഷ്കരിക്കാനും സാധിക്കുമെങ്കിൽ നിയമനിർമ്മാണം നടത്താനുമാണ് കേന്ദ്രം പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article