മദ്യം വീടുകളില്‍ എത്തിക്കാം, ഓര്‍ഡര്‍ മൊബൈല്‍ ആപ്പിലൂടെ; അനുമതി നല്‍കി സര്‍ക്കാര്‍

ചൊവ്വ, 1 ജൂണ്‍ 2021 (09:46 IST)
ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കി സര്‍ക്കാര്‍. മൊബൈല്‍ ആപ്പിലൂടെയോ വെബ് പോര്‍ട്ടലിലൂടെയോ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം വീടുകളിലെത്തിക്കാന്‍ സജ്ജീകരണമുണ്ടാകും. ഡല്‍ഹി സര്‍ക്കാരാണ് ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കും ഹോം ഡെലിവറിക്കും അനുമതി നല്‍കിയത്. ഇന്ത്യന്‍, വിദേശ നിര്‍മിത മദ്യങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ അവസരം ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണിത്.

കേരളത്തിലും സമാന സജ്ജീകരണം വേണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നാണ് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍