രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

തിങ്കള്‍, 31 മെയ് 2021 (15:54 IST)
രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കൊടതി ആന്ധ്രാപ്രദേശിൽ രണ്ടു ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി പരാമർശം. എന്താണ് രാജ്യദ്രോഹമെന്ന് കോടതി വ്യക്തമാക്കേണ്ട സമയമായെന്നും കേസ് പരിഗണിച്ച് കൊണ്ട് കോടതി വ്യക്തമാക്കി.
 
ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്ന് കോടതി വിമർശിച്ചു. വൈഎസ്ആർ കോൺഗ്രസ് വിമത നേതാവിന്റെ പ്രതികരണം പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമത എം പി കൃഷ്ണം രാജു ചാനലിൽ വിമർശിച്ചിരുന്നു.ഇത് പ്രക്ഷേപണം ചെയ്‌തതിനെ തുടർന്നാണ് ചാനലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍