'സാങ്കേതിക മുന്നേറ്റങ്ങള്‍ നടപ്പാക്കുന്നതിന് ഞങ്ങള്‍ എതിരല്ല. നേരെമറിച്ച്, വയര്‍ലെസ് ആശയവിനിമയ മേഖലയടക്കം സാങ്കേതിക ലോകം വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഞങ്ങള്‍ ആസ്വദിക്കുന്നു. എന്നിരുന്നാലും, വയര്‍ലെസ് ഗാഡ്ജറ്റുകളില്‍ നിന്നും നെറ്റ്വര്‍ക്ക് സെല്‍ ടവറുകളില്‍ നിന്നുമുള്ള റേഡിയേഷന്‍ സമൂഹത്തിനു ദോഷം ചെയ്യുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണിത്,' ജൂഹിയുടെ ഹര്‍ജിയില്‍ പറയുന്നു