സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ വേണ്ട!

Webdunia
തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (15:46 IST)
രാജ്യത്തേ നികുതി ദായകരുടെ പണം കൊണ്ട് ദൃശ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശം. നികുതിദായകരുടെ പണം സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യരുതെന്നും രാഷ്ട്രീയക്കാരെ മഹത്വവല്‍കരിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം വേണമെന്നുമാണ് സ്മിതിയുടെ നിര്‍ദ്ദേശം.

എന്‍ആര്‍ മാധവന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. എട്ടു പേജുളള റിപ്പോര്‍ട്ടില്‍ 12 ഓളം നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്.
 രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ സാധ്യമെങ്കില്‍ ഒഴിവാക്കണമെന്നും സമിതി വ്യക്തമാക്കുന്നു.

പൊതുതാത്പര്യാര്‍ത്ഥം കൊടുക്കുന്ന പരസ്യങ്ങളില്‍ പോലും രാഷ്ട്രീയക്കാര്‍ക്ക് അമിത പ്രധാന്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണം. രാഷ്ട്രീയ നേതാക്കളുടെ ജന്‍മ ചരമ വാര്‍ഷികങ്ങളില്‍ വിവിധ വകുപ്പുകള്‍ പരസ്യം നല്‍കുന്ന കീഴ് വഴക്കം ഉപേക്ഷിക്കണമെന്ന് ഏത് നേതാക്കളുടെ ജന്‍മ ചരമ വാര്‍ഷികങ്ങളിലാണ് പരസ്യം നല്‍കേണ്ടെതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം വേണമെന്നും സമിതി നിഷ്‌കര്‍ഷിക്കുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.